ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ദേവദാരു പൂത്തു’ പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി. മികച്ച സാംസ്കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമൻകുട്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മൃതദേഹം 9.30 വരെ തിരുമലയിലെ വീട്ടില്‍ പൊതുദർശനത്തിന് വച്ച ശേഷം 10ന് ശാന്തി കവാടത്തിൽ സംസ്കാരം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here