പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച വില്ലേജ് ഓഫീസർക്കെതിരെ കേസെടുത്തു

തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിക്കായി അർഹതപ്പെട്ടവർക്ക് ആവശ്യാനുസരണം വരുമാന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയിൽ വില്ലേജ് ഓഫീസിൽ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച വില്ലേജ് ഓഫീസർക്കെതിരെ പൊലീസ് കേസ് എടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിലെ കാര്യം നോക്കിയാൽ മതിയെന്നും സംവരണ വിഭാഗത്തിൽപ്പെട്ട ആളായതിനാൽ തന്നെ ഭരിക്കാൻ വരേണ്ട എന്നുമാണ് വില്ലജ് ഓഫീസർ സിമി അധിക്ഷേപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here