‘അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്’; പ്രണവ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് മകനും മകളും രംഗത്ത്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചുവെന്ന് വാർത്തകൾക്ക് എതിരെ മകനും മകളും രംഗത്ത്. അച്ഛൻ മരിച്ചിട്ടില്ലെന്ന് മകൻ അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത് എന്ന് മകൾ ശർമിഷട്ട മുഖർജിയും അഭ്യർത്ഥിച്ചു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചുവെന്ന് പ്രമുഖർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതോടെയാണ് കുടുംബാഗങ്ങൾ രംഗത്ത് എത്തിയത്. നാലു ദിവസമായി ദില്ലി സൈനീക ആശുപത്രിയിൽ കഴിയുന്ന പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ് എന്ന് ഡോക്ടർമാർ അറിയിച്ചു.

2018 ലെ സ്വതന്ത്രദിനാഘോഷ ഒരുക്കങ്ങൾ നടക്കുന്ന സമയത്തു മുൻ പ്രധാനമന്ത്രി വാജ്‌പേയ് അന്തരിച്ചുവെന്ന് അഭ്യൂഹങ്ങൾ പടർന്നതിന് സമാനമാണ് നിലവിലെ സാഹചര്യം.2018ൽ വാജ്‌പേയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഓഗസ്റ് ആദ്യവാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് അദ്ദേഹം മരിച്ചുവെന്ന് ഓഗസ്റ്റ് 13ന് തന്നെ പ്രചാരണം ഉണ്ടായി. അന്നും കുടുംബങ്ങളും രാഷ്ട്രീയ നേതൃത്വവും അതിനെതിരെ രംഗത്ത് എത്തി. ദിവസങ്ങൾക്കു ശേഷം ഓഗസ്റ് 16ന് വാജ്‌പേയ് അന്തരിച്ചു.

നിലവിൽ ദില്ലി സൈനീക ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെക്കുറിച്ചും മരണമടഞ്ഞുവെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. തിങ്കളാഴ്ച തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രണബ് മുഖർജി വെന്റിലേറ്ററിലാണ്.

ഹൃദയധമനികളിൽ നിന്നുള്ള രക്തപ്രവാഹം സുഗമമാണ് എങ്കിലും ആരോഗ്യ നില ഗുരുതരമാണ് എന്ന് സൈനീക ആശുപത്രി പുറത്ത് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇതിനിടയിലാണ് പ്രമുഖ മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ പ്രണബ് മരിച്ചുവെന്ന് ട്വീറ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ മുൻ രാഷ്ട്രപതിയ്ക്ക് അനുശോചനം പ്രവാഹം ഉണ്ടായി.

സന്ദേശങ്ങൾ വ്യാപകമായതോടെ പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി, മകൾ ശർമ്മിഷ്ട്ട മുഖർജി എന്നിവർ കടുത്ത വാക്കുകളിൽ പ്രതിഷേധം രേഖപ്പെടുത്തി. അച്ഛൻ മരിച്ചിട്ടില്ല.

അദ്ദേഹം അന്തരിച്ചുവെന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തെ മാധ്യമ രംഗം വ്യാജ വാർത്ത ഫാക്ടറി ആയിരിക്കുകയാണ് എന്ന് മകൻ അഭിജിത് മുഖർജി കുറ്റപ്പെടുത്തി. അച്ഛൻ മരിച്ചുവെന്ന് വാർത്തകൾ വെറുതെയാണ്. അതറിയാൻ ആരും എന്റെ ഫോണിലേക്ക് വിളിക്കരുത് എന്ന് മകൾ ശർമ്മിഷ്ട്ട മുഖർജിയും ട്വീറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here