രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ്; അയോധ്യയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്ത രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് ശിലാസ്ഥാപന ചടങ്ങ് നടന്നത്. ചടങ്ങില്‍ മോദിക്കൊപ്പം ഇദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതോടെ വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതൽ വിവരങ്ങൾ തേടി. മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി യോഗിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News