മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടിയിൽനിന്ന്‌ മടങ്ങി; മൂന്നാറില്‍ അവലോകന യോഗം അവസാനിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി.

രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവർണറും മുഖ്യമന്ത്രിയും സംസാരിച്ചു. മൂന്നാറിൽ അവലേകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗവര്‍ണറും മാധ്യമങ്ങളെ കണ്ടു.

പഴയ തേയില കമ്പനിക്കു സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനായി മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദേശം നൽകി.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എം എം മണി, മന്ത്രി ടി പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ്. രാജേന്ദ്രൻ എം എൽ എ, ഇ എസ് ബിജിമോൾ എം എൽ എ, ഡി ജി പി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐ ജി യോഗേഷ് അഗർവാൾ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, എസ് പി ആർ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News