ചുനക്കര രാമൻകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.

തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. സഹോദര പുത്രനാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്. ക‍ഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

രാവിലെ ഏട്ടര മുതൽ ഒൽപതരവരെ തിരുമലയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിന്‍റെ നാനാതുറയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പൊതുദർശനവും സംസ്കാരവും നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here