
ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്.
അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് സ്വര്‍ണക്കടത്ത് പിടികൂടി.29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. മിശ്രിതമാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് പിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here