രാജ്യസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പത്രിക സമര്‍പ്പണം. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി മുമ്പാകെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പിച്ചത്.

മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കൃഷ്ണന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സി ദിവാകരന്‍ എംഎല്‍എ എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പണവേളയില്‍ ഒപ്പമുണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം പ്രതി പക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി ജോസഫ് എംഎല്‍എ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News