ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് യുഎഇ

ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം യു എ ഇ പുനസ്ഥാപിച്ചു. ഇസ്രയേലുമായി എല്ലാ സഹകരണ ബന്ധവുണ്ടാകുമെന്നു അബുദാബി കിരീടാവകാശിയും യു എ ഇ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രയേല്‍ പ്രധാനമന്തി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചു.

ഇത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഷെയ്ഖ് മുഹമ്മദ് സംസാരിച്ചു.  കൂടുതല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചതായി ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

യു എ ഇ യും ഇസ്രയേലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹകരണം ശക്തമാക്കാനും ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here