നാ‍‍ളെ 74-ാം സ്വാതന്ത്യ ദിനം; കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍ മാത്രം

നാ‍‍ളെ 74-ാം സ്വാതന്ത്യ ദിനം. നാ‍ളെ രാവിലെ മുഖ്യമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുക. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ്. പരിപാടിയില്‍ പൊതു ജനങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല.

രാജ്യം 74-ാം സ്വാതന്ത്യ ദിനത്തിലേക്ക് നാളെ ഉണരുമെങ്കിലും മുഖ്യമന്ത്രി പതാകയുയര്‍ത്തുന്നതു കാണാന്‍ പൊതു ജനങ്ങള്‍ക്ക് ക‍ഴിയില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആളൊ‍ഴിഞ്ഞ സെന്‍റ്റല്‍ സ്റ്റേഡിയമാകും 74 -ാം സ്വാതന്ത്യ ദിനത്തിന്‍റെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകുക.

കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കാറുള്ള വിദ്യാര്‍ത്ഥികളും ഇക്കുറി ഉണ്ടാകില്ല. എന്നാല്‍ സായുധ സേനാ വിഭാഗങ്ങളുടെ പരേഡുകള്‍ക്ക് തടസമുണ്ടാകില്ല.

വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും എന്‍സി,സിസി.തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര ദിന സന്ദേശം നല്‍കും. മുന്‍ വര്‍ഷങ്ങളിലേതു പേലെ ഭാരതീയ വായുസേന ഹെലിക്കോപ്റ്റര്‍ പുഷ്പ വഷ്ടി നടത്തും. പരേഡിനു ശേഷം പോലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ദേശീയഗാനവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News