വേണ്ടത് വിവാദമല്ല, വികസനം – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Sunday, January 24, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

    ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

    സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌

    സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌

    കാട്ടാനയുടെ  ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം ഹോം സ്റ്റേയ്ക്കെതിരെ നടപടി

    ആന ചവിട്ടുമ്പോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകളല്ലായിരുന്നു അത്; യുവതിയുടെ മരണത്തില്‍ ഡോക്ടറുടെ പ്രതികരണം

    വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

    വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

    സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

    കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി

    ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

    ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

    ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

    സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌

    സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌

    കാട്ടാനയുടെ  ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം ഹോം സ്റ്റേയ്ക്കെതിരെ നടപടി

    ആന ചവിട്ടുമ്പോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകളല്ലായിരുന്നു അത്; യുവതിയുടെ മരണത്തില്‍ ഡോക്ടറുടെ പ്രതികരണം

    വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

    വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

    സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

    കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി

    ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

    ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News
No Result
View All Result

വേണ്ടത് വിവാദമല്ല, വികസനം – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം

by വെബ്‌ ഡസ്ക്
5 months ago
രാമക്ഷേത്രം: ബിജെപി നടപടി മസ്ജിദ് തകര്‍ത്തതിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുന്നു; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം തുടരുന്നു: കോടിയേരി
Share on FacebookShare on TwitterShare on Whatsapp

ജനാധിപത്യപരവും വികസിതവും ആരോഗ്യസമ്പൂർണവുമായ നവകേരളം കെട്ടിപ്പടുക്കുക എന്നത് ഏതൊരു കേരളീയനും ഏറ്റെടുക്കേണ്ട അടിയന്തര കടമയാണ്. നിയമസഭ, – പ്രാദേശിക തെരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം കടക്കുന്ന വേളയിൽ ഇതിന് പ്രസക്തി ഏറെയാണ്. വികസനത്തിന് വഴിതെളിക്കുന്ന എൽഡിഎഫ് വേണോ വഴി മുടക്കുന്ന യുഡിഎഫ് – ബിജെപി വേണോ എന്നതാണ് ചോദ്യം. നാടിന് ആവശ്യം വിവാദമല്ല, വികസനമാണ്. ഈ ഒരു വികാരത്തിലേക്ക് കേരളസമൂഹമാകെ വൈകാതെ എത്തും.

നാടിനെ ഐശ്വര്യപൂർണമായി വളർത്താൻ സഹായകരമായ പ്രകടനപത്രികയാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. ജനങ്ങളുടെ വലിയ അംഗീകാരം ലഭിച്ച് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കി. ഗവൺമെന്റ് ഉത്തരവ്‌ വഴി നടപ്പാക്കാവുന്നത് അങ്ങനെയും നിയമസഭയിൽ നിയമനിർമാണം നടത്തേണ്ടത് അപ്രകാരവും കേന്ദ്രസർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹകരണ – സഹായത്തോടെ നടപ്പാക്കേണ്ടവ ആവിധവും നടപ്പാക്കി.

സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങൾ മനസ്സിലാക്കി അതിനിണങ്ങും വിധത്തിലുള്ള വികസന – ക്ഷേമപരിപാടികൾ ജനപിന്തുണയാർജിച്ച് നടപ്പാക്കുകയാണ്. വൻകിട സംരംഭങ്ങൾ സമ്പൂർണമായി യാഥാർഥ്യമാക്കാൻ വരുംനാളുകൾകൂടി ആവശ്യമാണ്. നാലേകാൽ വർഷം പിന്നിടുന്ന ഈ സർക്കാർ പുതിയ കേരളത്തിന്റെ സുപ്രധാനനാഴികക്കല്ലുകളാണ് നാട്ടിയിരിക്കുന്നത്.

ലക്ഷ്യം നവകേരള സൃഷ്ടി
2016 മേയിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ, അതിന് മുമ്പുള്ള സർക്കാരുകൾ കൈവരിച്ച നേട്ടങ്ങളെ സംരക്ഷിച്ചും ദൗർബല്യങ്ങൾ പരിഹരിച്ചുമാണ് നവകേരള സൃഷ്ടിക്കായി മുന്നോട്ടുപോകുന്നത്. അവിചാരിതമായി വന്നുപതിച്ച പ്രളയം, നിപാ, ഓഖി തുടങ്ങിയവയെല്ലാം ഒറ്റക്കെട്ടായി അണിനിരത്തി അതിജീവിക്കാൻ കേരളീയരെ പിണറായി സർക്കാർ പ്രാപ്തമാക്കി.

കോവിഡ്–19 എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിലും കാര്യക്ഷമമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ഉപജീവനപ്രതിസന്ധി അതിജീവിക്കാനും വികസനകാര്യങ്ങളിൽ പിന്നോട്ടുപോകാതിരിക്കാനും സർക്കാർ ശ്രദ്ധിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ഐക്യരാഷ്ട്രസഭയും മറ്റ് ഔദ്യോഗിക, അനൗദ്യോഗിക വേദികളിൽ കേരളത്തിന്റെ പേര് സവിശേഷ അനുഭവത്തിന്റെ പ്രതീകമായി അവതരിപ്പിക്കുകയാണ്.

കെയിൻസിന്റെ മുതലാളിത്തസിദ്ധാന്തമാണോ ട്രംപിന്റെ അമേരിക്കൻ മോഡലാണോ ചൈനയുടെ വഴിയാണോ എന്നെല്ലാമുള്ള അക്കാദമിക് ചർച്ചകളിൽപ്പോലും കേരളമാതൃക പരിഗണിക്കപ്പെടുന്നു. ഈ യശസ്സിൽ ഏതൊരു കേരളീയനും അഭിമാനവും സന്തോഷവും ഉണ്ടാകുക സ്വാഭാവികം. എന്നാൽ, ഇതിൽ അസഹിഷ്ണുത കാട്ടുന്നത് രണ്ട് കൂട്ടരാണ്.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ആർഎസ്എസ് നയിക്കുന്ന ബിജെപിയും. ഇവരുടെ മുദ്രാവാക്യം വികസനം മുരടിച്ചാലും വേണ്ടില്ല, വിവാദം വളർത്തി എൽഡിഎഫ് ഭരണത്തെ ദുർബലപ്പെടുത്തണം എന്നതാണ്. ഈ ഹീനശൈലിയിൽ പ്രതിപക്ഷത്തിന് കൂട്ടായും അവർക്ക് വ്യാജ പ്രചാരണത്തിനുള്ള ഉൽപ്പാദനകേന്ദ്രങ്ങളായും ഒരു വിഭാഗം മാധ്യമങ്ങൾ മാറിയിരിക്കുന്നു. ഈ അപഭ്രംശത്തിൽനിന്ന്‌ അതിൽ ഉൾപ്പെട്ട മാധ്യമങ്ങൾ കഴിയുന്നത്ര വേഗം മോചിതമാകണമെന്ന് അഭ്യർഥിക്കുന്നു.

അസാധ്യം എന്നു കരുതിയ പലതും യാഥാർഥ്യമാക്കിയത് ഇപ്പോഴത്തെ സർക്കാരാണ്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതിന്റെ ഫലമായി സംസ്ഥാനത്തെ നല്ലൊരു പങ്ക് വീടുകളിലും ഗ്യാസ് സിലിണ്ടറുകളില്ലാതെ അടുപ്പുകൾ കത്തിക്കാൻ കഴിയും. കൊച്ചി–മംഗളൂരു ലൈൻ ഏറെക്കുറെ പൂർത്തിയായി. യുഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി അട്ടത്തുതന്നെ ഇരുന്നേനെ.

ഇടമൺ–കൊച്ചി പവർ ഹൈവേ പൂർത്തീകരിച്ചതിലൂടെ വൈദ്യുതി ലഭ്യതയിലും വിതരണത്തിലും സംസ്ഥാനം മുന്നിലായി. പശ്ചാത്തല സൗകര്യ വികസനത്തിൽ സർവകാല റെക്കോഡാണ് പിണറായി സർക്കാർ ഇട്ടതെന്ന് കാര്യങ്ങൾ നിഷ്പക്ഷമായി കാണുന്ന ആരും അംഗീകരിക്കും.

സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ നാലുവരിപ്പാത ഉണ്ടാകുക കേവലം കിനാവായിരുന്നു. എന്നാൽ, ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പ് വലിയൊരളവോളം പൂർത്തീകരിച്ച് പണി തുടങ്ങിക്കഴിഞ്ഞു. സ്ഥലമെടുപ്പ് ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിലാണ് റോഡ് വികസനം യാഥാർഥ്യമാകുന്നത്.

തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ ജലപാത, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, കിഫ്ബി വഴി 56,000 കോടി രൂപയുടെ പദ്ധതികൾ, ഐടി മേഖലയിൽ ലോകോത്തര കമ്പനികൾ ഇങ്ങനെ എണ്ണിയെണ്ണി പറയാവുന്ന വികസന പദ്ധതികൾ.

വികസനവഴിയിൽ മുന്നോട്ട്‌
വൈതരണികളെയും തട്ടിമാറ്റി കേരള ബാങ്ക് യാഥാർഥ്യമാക്കിയില്ലേ. പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും പഠനനിലവാരം ഉയർത്തുകയും ചെയ്തതിന്റെ ഭാഗമായി നാല് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിൽ അധികമായി എത്തിയത്.

ആരോഗ്യമേഖലയിൽ വൻ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആതുരാലയങ്ങളെ രോഗീസൗഹൃദ കേന്ദ്രങ്ങളാക്കി. തകർച്ചയുടെ വക്കിലായിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിച്ച് ലാഭത്തിലാക്കി. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചു.

മത്സ്യമേഖലയിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തിയത്. എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച് ഇന്ത്യയിലെ മികച്ച സ്ഥാനം നേടി. കാർഷികമേഖലയിൽ വലിയ പുരോഗതിയാണ് ഉണ്ടായത്. 1.7 ലക്ഷം ഹെക്ടറിലെ നെൽക്കൃഷി 2.02 ലക്ഷം ഹെക്ടറാക്കി. പാൽ, മുട്ട, പച്ചക്കറി എന്നിവയിൽ സ്വയം പര്യാപ്തത ആർജിക്കാൻ നടപടി സ്വീകരിച്ചു. ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിക്കാൻ കെ ഫോൺ പദ്ധതി വരുന്നു. സാമൂഹ്യസുരക്ഷയ്ക്ക് പ്രാമുഖ്യം നൽകുന്നതിലും സർക്കാർ രാജ്യത്തിനു മാതൃകയായി.

ഒന്നരലക്ഷം പേർക്ക് പട്ടയം കൊടുത്തു. സാമൂഹ്യസുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകി. സാമൂഹ്യസുരക്ഷാ പെൻഷൻ 600 രൂപയായിരുന്നത് 1300 രൂപയായി. 45 ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏറ്റവും സുതാര്യവും ജനക്ഷേമകരവുമായി. യുഡിഎഫ് സർക്കാർ അഞ്ച് വർഷംകൊണ്ട് നൽകിയത് 503 കോടി യാണെങ്കിൽ നാല് വർഷം കൊണ്ടുതന്നെ ഈ സർക്കാർ 1216 കോടി നൽകി.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് സഹായധനം ലഭിക്കാൻ 175 ദിവസമെടുത്തിരുന്നെങ്കിൽ ഇപ്പോൾ ശരാശി 22 ദിവസം മതി. പിഎസ്‌സി നിയമനങ്ങളിലാകട്ടെ, യുഡിഎഫ് ഭരണത്തേക്കാൾ ബഹുദൂരം മുന്നിലാണ്.

പൊതുവിതരണം, അധികാര വികേന്ദ്രീകരണം, കുടുംബശ്രീ, സ്ത്രീ സുരക്ഷ, പട്ടികജാതി – പട്ടികവർഗ ജനവിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാഗ്രത കാട്ടി. ക്രമസമാധാനവും സംരക്ഷിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഹൃദയശുദ്ധിയോടെ നടപ്പാക്കി സർക്കാർ മുന്നോട്ടുപോകുകയാണ്.

അടിസ്ഥാന സൗകര്യവികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള പുതിയ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സെമി ഹൈസ്പീഡ് റെയിൽപദ്ധതി അതിലൊന്നാണ്. റെയിൽവേയുമായി ചേർന്ന് നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ചെലവ് 66000 കോടി രൂപയാണ്.

ഇത് പൂർത്തിയായാൽ മിതമായ നിരക്കിൽ തിരുവനന്തപുരത്ത്നിന്ന് കാസർകോട് നാല് മണിക്കൂർകൊണ്ട് എത്താം. കോർപറേറ്റുകൾക്ക് കീഴ്‌പ്പെട്ടുകൊണ്ടോ സ്വകാര്യവൽക്കരണം വ്യാപകമാക്കിക്കൊണ്ടോ ഉള്ള നവ ഉദാരണവൽക്കരണ സാമ്പത്തിക നയമല്ല സർക്കാർ നടപ്പാക്കുന്നത്. ഭരണത്തിലും നാടിന്റെ ഭാഗധേയ നിർണയത്തിലും സാമ്പത്തിക സാമൂഹ്യ കാര്യങ്ങളിൽ സ്വീകരിക്കുന്നനയം യുഡിഎഫിൽനിന്നും ബിജെപിയിൽനിന്നും വ്യത്യസ്തമാണ്.

ഇതെല്ലാം മനസ്സിലാക്കുന്ന ജനങ്ങൾ അവരുടെ മനസമ്മിതി വലിയതോതിൽ എൽഡിഎഫിന് നൽകുക സ്വാഭാവികമാണ്. ഇതിലുള്ള ഭീതികാരണമാണ് ബിജെപിയും യുഡിഎഫും സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിയാനും അരയും തലയും മുറുക്കിയിരിക്കുന്നത്.

തിരിച്ചടിക്കുന്ന ആരോപണങ്ങൾ
ബിജെപി,- കോൺഗ്രസ്,- മുസ്ലിംലീഗ് സംയുക്ത പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾ അവർക്കു നേരെതന്നെ പാഞ്ഞടുക്കുന്നഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ട്. പെട്ടിമുടി-കരിപ്പൂർ ദുരന്തങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇരട്ടത്താപ്പ് കാട്ടിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവായ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഒരുപോലെ രംഗത്തുവന്നതിന്റെ അനുഭവം അതാണ് വ്യക്തമാക്കുന്നത്. തമിഴ് സഹോദരന്മാരെ മലയാളികൾക്കെതിരായി തിരിച്ചുവിടുന്ന നടപടിയാണ് അവരിൽ നിന്നുണ്ടായത്.

വിമാനദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്താത്തത് അവരോടുള്ള സഹതാപരാഹിത്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ഗവർണർക്കൊപ്പം മുഖ്യമന്ത്രി വ്യാഴാഴ്ച പെട്ടിമുടിയിലെത്തുകയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ആദ്യപടിയായി നൽകുന്നതാണെന്ന് ആദ്യദിവസംതന്നെ മുഖ്യമന്ത്രി അറിയിച്ചതാണ്. അതൊന്നും മാനിക്കാതെ ദുരന്തങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷശൈലി വിലകുറഞ്ഞതാണ്.

പ്രളയദുരന്തത്തിൽപ്പെട്ടവരുൾപ്പെടെയുള്ള ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതി ഏറ്റവും പ്രശംസാർഹമായതാണ്. രണ്ട് ലക്ഷത്തിലേറെ വീടുകൾ നൽകി. ഇനി ഒരു ലക്ഷത്തോളം പേർക്ക് നൽകാൻ പോകുന്നു. വീടില്ലാത്ത മുഴുവൻ പേർക്കും നൽകാനുള്ള പദ്ധതിയും നടപ്പാക്കുകയാണ്.

ADVERTISEMENT

ഇതിനെയെല്ലാം കരിതേയ്‌ക്കുന്നതിന് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ മൊഴി ഉപയോഗപ്പെടുത്തി സർക്കാരിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് പ്രതിപക്ഷത്തിന്റെയും അവരുടെ ഒത്താശക്കാരായ മാധ്യമങ്ങളുടെയും ശ്രമം. ജീവകാരുണ്യ പ്രവർത്തനത്തിലെ ആഗോള മുദ്രയായ റെഡ്ക്രസന്റ് സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിൽ അവരുടെ ചെലവിൽ വീട് നിർമിച്ചു നൽകുന്ന പദ്ധതി വടക്കാഞ്ചേരിയിൽ നടപ്പാക്കിവരികയാണ്.

READ ALSO

ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കഥയുടെ കുലപതി ടി പദ്മനാഭന്‍

വീട് നിർമിക്കാനുള്ള ഏജൻസിയെ നിർണയിച്ചതിൽ സർക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രമാണ്. റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീർത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സർക്കാരിനുമേൽ കരിതേച്ചാൽ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും. ഇവിടെയും നാടിന് അനുഗുണമായ കാരുണ്യ പദ്ധതികളോടുള്ള പ്രതിബദ്ധതയല്ല, വിവാദങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലാണ് ഇക്കൂട്ടരുടെ താൽപ്പര്യമെന്ന് വ്യക്തമാകുന്നു.

ഹിന്ദുത്വ ശക്തികളും പിന്തിരിപ്പൻമാരും നവ ഉദാരവൽക്കരണക്കാരും ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിനുള്ളില്‍ പ്രകാശിക്കുന്ന നിറദീപമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. നാടിനോടും നിയമവ്യവസ്ഥയോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഈ ഭരണം തുടരേണ്ടത് ഇന്ത്യയുടെ തന്നെ ഭാവിയ്ക്കാവശ്യമാണ്. അതിനാല്‍ ദുരുദ്ദേശത്തോടെയുള്ള വിവാദങ്ങളേയും എല്ലാ അപവാദ പ്രചരണങ്ങളേയും തള്ളി സര്‍ക്കാരിന്റെ യശ്ശസ്സും കരുത്തും വര്‍ധിപ്പിക്കാനായി നാടിനെ സ്നേഹിക്കുന്ന എല്ലാവരും അണിനിരക്കണം.

Related Posts

ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.
ArtCafe

ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

January 24, 2021
സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌
Featured

സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌

January 24, 2021
കാട്ടാനയുടെ  ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം ഹോം സ്റ്റേയ്ക്കെതിരെ നടപടി
Featured

ആന ചവിട്ടുമ്പോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകളല്ലായിരുന്നു അത്; യുവതിയുടെ മരണത്തില്‍ ഡോക്ടറുടെ പ്രതികരണം

January 24, 2021
വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു
Kerala

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

January 24, 2021
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ
Featured

കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി

January 24, 2021
ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി
Featured

ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

January 24, 2021
Load More
Tags: Covid 19cpimkodiyeri balakrishnanldfUDF
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌

ആന ചവിട്ടുമ്പോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകളല്ലായിരുന്നു അത്; യുവതിയുടെ മരണത്തില്‍ ഡോക്ടറുടെ പ്രതികരണം

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി

ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

Advertising

Don't Miss

കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?
DontMiss

കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?

January 24, 2021

കര്‍ഷക പ്രക്ഷോഭത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെയും പിന്‍തുണ; 26 ലെ സമാന്തര ട്രാക്ടര്‍ പരേഡില്‍ അണിനിരക്കും: എസ്എഫ്ഐ

തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?

തനിക്കെതിയുള്ളത് കെട്ടിച്ചമച്ച കേസ്; കുട്ടി ക‍ഴിച്ചതായി കണ്ടെത്തിയത് അലര്‍ജിക്കുള്ള മരുന്ന്; മക്കളെ തനിക്ക് കാണമെന്നും അമ്മ

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷം പേര്‍ക്ക് തൊ‍ഴില്‍; സര്‍ക്കാര്‍ തൊ‍ഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍

‘ആര്യ ദയാലുമാര്‍ മുന്നോട്ട് വരട്ടെ. വൈവിധ്യങ്ങള്‍ പൂവണിയട്ടെ’ ; രേവതി സമ്പത്ത് പറയുന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ. January 24, 2021
  • സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌ January 24, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)