കരിപ്പൂര്‍ വിമാന അപകടത്തിലെ രക്ഷാപ്രവര്‍ത്തനം; ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ്സിന് കൊവിഡ്

മലപ്പുറം ജില്ലാപോലിസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ്സിന് കോവിഡ് സ്ഥിരീകരിച്ചു. എസ് പിയുടെ ഗണ്‍മാന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ 1867 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്


മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ് കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചിരുന്നു. എസ് പിയുടെ ഗണ്‍മാനും കോവിഡ് ബാധിതനായി ചികിത്സയിലാണ്. കോവിഡ് സ്ഥിരീകരിച്ചതോടെ എസ് പിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എസ് പി ഓഫിസിലെ 12 ജീവനക്കാര്‍ ഡി എം ഒ, ഡി വൈ എസ് പി, സി ഐ, ജില്ലയിലെത്തിയ മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയിലാവും. ജില്ലാകലക്ടര്‍ നേരത്തേ കോവിഡ് നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം 202 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1640 ആയി.

4217 പേര്‍ക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊണ്ടോട്ടി, മലപ്പുറം, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ളത്. കഴിഞ്ഞദിവസം മാത്രം നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 184പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News