വൈദ്യുതി വകുപ്പിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയ വൈദ്യുത കരാറിലേക്കെത്തിയത് എങ്ങിനെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മന്ത്രി എകെ ബാലന്‍

യുഡിഎഫ് ഭരണ കാലത്ത് വൈദ്യുതി വകുപ്പിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയ വൈദ്യുത കരാറിലേക്കെത്തിയത് എങ്ങിനെയെന്ന് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മന്ത്രി എകെ ബാലന്‍. വൈദ്യുതി പുറത്ത് നിന്ന് ഉയര്‍ന്ന നിരക്കില്‍ വാങ്ങിക്കാന്‍ കരാറുണ്ടാക്കിയതിലൂടെ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്നും എകെ ബാലന്‍ പറഞ്ഞു.

സംസ്ഥാനത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കേരളത്തിന് പുറത്ത് നിന്നുള്ള വിവിധ കന്പനികളുമായി 25
വര്‍ഷത്തേക്കുള്ള കരാറാണ് യുഡിഎഫ് ഭരണ കാലത്തുണ്ടാക്കിയത്. യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കില്‍
66225 കോടി രൂപയുടെ കരാര്‍.എൽ വണ്ണിനും എൽ ടുവിനും ഒരേ വില നിശ്ചയിച്ചാണ് കരാറിലേര്‍പ്പെട്ടത്.

പ്രതിവര്‍ഷം 850 മെഗാവാട്ടിന്‍റെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനാണ് കരാറൊപ്പിട്ടതെങ്കിലും 300 മെഗാവാട്ട്
വൈദ്യുതി വാങ്ങുന്നതിന് മാത്രമാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. എന്നാല്‍ വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്‍റെ അനുമതിയില്ലാതെ കരാറിലൊപ്പിട്ടതിലൂടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം 425 കോടി
രൂപയാണ് കെഎസ്ഇബിക്ക് നഷ്ടം.

25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കുന്നത് സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്. സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി കരാറുണ്ടാക്കിയത്
നിയമപരമായോ ഉണ്ടാക്കിയതെന്ന് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് എകെ
ബാലന്‍ പറഞ്ഞു.

അന്ന് കെഎസ്ഇബി ചെയര്‍മാനായിരുന്ന എം ശിവങ്കറിന്റെ സമ്മർദത്തിന്‌ വഴങ്ങി സര്‍ക്കാരാണോ… സര്‍ക്കാരിന്‍റെ സമ്മര്‍ദ്ധത്തിന് വ‍ഴങ്ങി എം ശിവശങ്കറാണോ കരാറൊപ്പിടാന്‍ മുന്‍കൈയ്യെടുത്തതെന്ന് ചെന്നിത്തല വെളിപ്പെടുത്തണം.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്‍റും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദ് വൈദ്യുതി
മന്ത്രിയുമായിരിക്കുന്പോ‍ഴാണ് കരാറിലെത്തിയത്. കരാറില്‍ നിലവില്‍ അ‍ഴിമതി ആരോപണം ഉന്നയിക്കുന്നില്ല.
നിയമപരമായാണോ കരാറൊപ്പിട്ടതെന്നും കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ തീരുമാനമില്ലാതെ ഇങ്ങിനെയൊരു
കരാറിലൊപ്പിടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News