കൊവിഡ് കാലത്ത് അരങ്ങൊഴിഞ്ഞതോടെ നൂറുകണക്കിന് നാടക കലാകാരന്‍മാരാണ് പ്രതിസന്ധിയിലായത്. അതിജീവനത്തിന്‍റെ വഴിയില്‍ അ രങ്ങിനെ ഉപേക്ഷിക്കാതെ ഓണ്‍ലൈനിലൂടെ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുകയാണ് പാലക്കാട്ടെ നാടക കലാകാരന്‍മാരുടെ കൂട്ടായ്മ. ആഗസ്ത് 15ന് പാലക്കാട് ടാപ് നാടകവേദിയുടെ നേതൃത്വത്തില്‍ 20 നാടകങ്ങള്‍ ഓണ്‍ലൈനിലൂടെ കാഴ്ചക്കാരെ തേടിയെത്തും.
ലോകം മഹാമാരിക്ക് മുന്നില്‍ നിശ്ചലമായപ്പോള്‍ രംഗവേദിയുടെ തിരശ്ശീല താഴ്ന്നിട്ട് നാളുകളായി. നാടകം ജീവിതമാക്കിയ മനുഷ്യര്‍ തിരശ്ശീലക്ക് പിന്നില്‍ അതിജീവനത്തിന്‍റെ വഴി തേടുകയാണ്. അരങ്ങിനെ കൈവിടാന്‍ ഒരുക്കമല്ല.
പാലക്കാട് ടാപ് നാടകവേദിയാണ് നാടകത്തിന് ഓണ്‍ലൈനില്‍ അരങ്ങൊരുക്കുന്നത്. അവര്‍ നാടകാസ്വാദകരെ തേടി ഓണ്‍ലൈനിലൂടെ എത്തുകയാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍. ടാപ് നാടക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന രംഗോത്സവത്തിന്‍റെ ഭാഗമായാണ് നാടകങ്ങള്‍ ഓണ്‍ലൈനിലൂടെയെത്തിക്കുന്നത്.
5 മിനിട്ട് ദൈര്‍ഘ്യമുള്ള ഇരുപത് നാടകങ്ങള്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുന്നത്. നൂറോളം കലാകാരന്‍മാര്‍ ഓണ്‍ലൈന്‍ അരങ്ങിലൂടെ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തും. തുടര്‍ച്ചയായി പത്താം വര്‍ഷമായി ടാപ് നാടകവേദിയുടെ നേതൃത്വത്തില്‍ രംഗോത്സവം സംഘടിപ്പിക്കുന്നുണ്ട്.
പ്രതിസന്ധിയുടെ പതിനൊന്നാം വര്‍ഷത്തില്‍ രംഗോത്സവം മുടങ്ങിപ്പോയേക്കുന്ന സാഹചര്യത്തിലാണ് അതിജീവനത്തിന് കലയെന്ന സന്ദേശമുയര്‍ത്തി ടാപ് നാടകവേദിയുടെ കലാകാരന്‍മാര്‍ പുതിയ സങ്കേതത്തിലൂടെ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുന്നത്.

Get real time update about this post categories directly on your device, subscribe now.