പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുന്നു

മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. 55 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്.

ഇന്ന് കന്നിയാര്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച്‌ പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ പരിശോധന നടത്തും. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് മാറ്റിയും തിരച്ചില്‍ തുടരും.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പെട്ടിമുടി സന്ദശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here