ഉത്ര വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

അഞ്ചല്‍ സ്വദേശിനി ഉത്ര വധക്കേസില്‍ പുനലൂര്‍ കോടതിയില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം പാമ്പ് പിടുത്തക്കാരൻ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു.

റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്. ഉത്രയുടെ ഭര്‍ത്താവ് സൂരജാണ് മുഖ്യപ്രതി. തെളിവുകള്‍ നശിപ്പിച്ച്‌ സഹായിക്കാന്‍ ശ്രമിച്ച പിതാവ് സുരേന്ദ്രനാണ് രണ്ടാം പ്രതി. ഇരുവരും ഇപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞ മേയ് 6നു രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. മേയ് 24ന് സൂരജ് പിടിയിലായി. എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റപത്രം തയ്യാറായി. 90 ദിവസത്തിനകം കുറ്റപത്രം നല്‍കുന്നതിനാല്‍ വിചാരണ കഴിയും വരെ പ്രതികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News