റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് കോടിയേരി; ചുക്കാന്‍ പിടിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളും പ്രതിപക്ഷവും, നാടിനാവശ്യം വിവാദമല്ല വികസനം

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാറിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് സിപി
ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് ചുക്കാന്‍ പിടിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളും പ്രതിപക്ഷവുമാണെന്നും നാടിനാവശ്യം വിവാദമല്ല വികസനമാണെന്നും കോടിയേരി വ്യക്തമാക്കി.

കോടിയേരിയുടെ വാക്കുകള്‍: ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ ആഗോള മുദ്രയായ റെഡ്ക്രസന്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ അവരുടെ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി വടക്കാഞ്ചേരിയില്‍ നടപ്പാക്കിവരികയാണ്. വീട് നിര്‍മിക്കാനുള്ള ഏജന്‍സിയെ നിര്‍ണയിച്ചതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സര്‍ക്കാരിനുമേല്‍ കരിതേച്ചാല്‍ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും. ഇവിടെയും നാടിന് അനുഗുണമായ കാരുണ്യ പദ്ധതികളോടുള്ള പ്രതിബദ്ധതയല്ല, വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലാണ് ഇക്കൂട്ടരുടെ താല്‍പ്പര്യമെന്ന് വ്യക്തമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News