കോടതിയലക്ഷ്യക്കേസ്; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരന്‍; ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി.

പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നുംകേസുമായി മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ശിക്ഷ സംബന്ധിച്ച് വാദം ഈ മാസം ഇരുപത് മുതല്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസ്ണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ഭൂഷണ്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിച്ചു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.

50 ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കൊവിഡ് കാലത്ത് സുപ്രീംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രശാന്ത് ഭൂഷണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News