കൊച്ചി വെള്ളക്കെട്ട്: കോര്‍പ്പറേഷന്‍ സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ഹൈക്കോടതി; കോടതി ആവശ്യപ്പെട്ട രേഖകള്‍ നഗരസഭ നല്‍കുന്നില്ലെന്നും വിമര്‍ശനം

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് കേസില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുമായി സഹകരിക്കുന്നില്ലെന്ന് കോടതി പരാമര്‍ശിച്ചു. കോടതി ആവശ്യപ്പെട്ട രേഖകള്‍ നഗരസഭ നല്‍കുന്നില്ലെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ കളക്ടറുടേയും നഗരസഭാ സെക്രട്ടറിയുടേയും സൂപ്രണ്ടിംഗ് എഞ്ചിനിയറുടേയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം.

അതിനിടെ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ നഗരസഭ കൗണ്‍സിലും കോടതിയില്‍ രംഗത്തുവന്നു. സെക്രട്ടറി കൗണ്‍സിലിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് കോര്‍പ്പറേഷന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപണമുയര്‍ത്തി. ഇതു മൂലം കൃത്യമായ വിവരങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഇക്കാര്യങ്ങളിലെല്ലാം ഒരാഴ്ചക്കകം വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. പേരണ്ടുര്‍ കനാലിലെ ചെളി മാറ്റുന്നതടക്കമുള്ള പ്രവൃത്തികളില്‍ അഴിമതിയും ക്രമക്കേടും നടന്നതിനാല്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കോടതി നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News