‘ഈ കണ്ണീര്‍ കാലത്തും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല’; അശ്ലീല കമന്റിന് മറുപടി നല്‍കി സുരഭി ലക്ഷ്മി

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി സുരഭി ലക്ഷ്മി. അശ്ലീല കമന്‍റിട്ട യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും സുരഭി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

സുരഭിയുടെ സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്‌ക് താരം പരിചയപ്പെടുത്തുന്ന വീഡിയോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള ഇയാള്‍ അശ്ലീല കമന്റിട്ടത്.

ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍ ശ്രമിക്കൂ എന്ന് സുരഭി പറഞ്ഞു. ഈ കണ്ണീര്‍ കാലത്തും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്നും സുരഭി ഫെയ്‌സ്ബുക്കില്‍ തുറന്നടിച്ചു.

സുരഭിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here