ജൂലിയന്‍ നഗല്‍സ്മാന്‍; ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ടീമിനെ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ടീമിനെ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന നേട്ടം സ്വന്തമാക്കി ജൂലിയന്‍ നഗല്‍സ്മാന്‍.
ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളായ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നഗല്‍സ്മാനെക്കാള്‍ പ്രായം കൂടിയവരാണ്. 2015ല്‍ ആയിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് നഗല്‍സാന്‍ മുഖ്യ പരിശീലക വേഷത്തില്‍ ആദ്യം എത്തുന്നത്.

ജൂലിയന്‍ നഗല്‍സ്മാന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാകും എന്ന് ആദ്യമായി പറഞ്ഞത് മുന്‍ ജര്‍മ്മന്‍ താരം ടിം വിസെ ആണ്. 2016 ജൂലിയന്‍ നഗല്‍സ്മാനെ മിനി മൗറീനോ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 2019ല്‍ ആണ് ലെപ്സിഗ് നഗല്‍സ്മാനെ പരിശീലകനാക്കിയത്. ഗല്‍സ്മാന്‍ ഇന്നലെ ക്ലബിനെ നയിച്ചത് ലെപ്സിഗിന്റെ ചരിത്രത്തിലെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിലേക്ക് കൂടെയാണ്.


2015 ഒക്ടോബറില്‍ ഹോഫന്‍ഹെയിമിന്റെ പരിശീലകനാകുമ്പോള്‍ നഗല്‍സ്മാന് പ്രായം 28 വയസ്സ് മാത്രം. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് ജൂലിയന്‍ നഗല്‍സ്മാന്‍.

അന്ന് റിലഗേഷന്‍ ഒഴിവാക്കാന്‍ പൊരുതുകയായിരുന്ന ഹോഫന്‍ഹെയിമനെ ആ കടക്കാന്‍ നഗല്‍സ്മാന്‍ സഹായിച്ചു. തൊട്ടടുത്ത സീസണില്‍ ഹോഫന്‍ഹെയിം ബുണ്ടസ് ലീഗയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവരുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. ഒപ്പം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായും നഗല്‍സ്മാന്‍ മാറി.

2019ല്‍ ലെപ്സിഗ് നഗല്‍സ്മാനെ പരിശീലകനാക്കി. യുവ ക്ലബും യുവ പരിശീലകനും ഒരുമിച്ചതോടെ പിന്നീട് അങ്ങോട്ട് അത്ഭുതങ്ങള്‍ നടന്നു‌. ലെപ്സിഗ് പൊടുന്നനെ ജര്‍മ്മനിയിലെ വലിയ ശക്തിയായി മാറി. നാബി കേറ്റ, വെര്‍ണര്‍ തുടങ്ങിയ താരങ്ങള്‍ നഗല്‍സ്മാന് കീഴില്‍ ലോകോത്തര താരങ്ങളായി മാറി.
ഒടുവിലിപ്പോള്‍ ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് 2 വിജയങ്ങള്‍ മാത്രം അകലെ നില്‍ക്കുകയാണ് യുവ ക്ലബും പരിശീലകനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News