മലപ്പുറം എസ്പിയുമായും കളക്ടറുമായും സമ്പര്‍ക്കം; ഡിജിപി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനും അസിസ്റ്റന്റ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ പോയിരുന്നു. ഇന്നലെ ജില്ലാ പൊലീസ് മേധാവിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here