രാജീവ് ത്യാഗിയുടെ മരണം: ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്; ചര്‍ച്ചകള്‍ നീചവും, ഗുസ്തിമത്സരങ്ങള്‍ക്ക് തുല്യവും

;

കോണ്‍ഗ്രസ് ദേശിയ വക്താവ് രാജീവ് ത്യാഗിയുടെ മരണത്തിന് പിന്നാലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഹൃദയഘാതം മൂലം രാജീവ് ത്യാഗി മരിച്ചത്.

ചര്‍ച്ചകള്‍ നീചവും, ഗുസ്തിമത്സരങ്ങള്‍ക്ക് തുല്യമാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രിയുമായ മനീഷ് തിവാരി കുറ്റപ്പെടുത്തി. ചര്‍ച്ചകള്‍ നിയന്ത്രിക്കണമെന്ന് ആവിശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താക്കള്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ബിജെപി വക്താവ് സാം പത്രോ വ്യക്തി അധിക്ഷേപം നടത്തിയതില്‍ മനംനൊന്താണ് അച്ഛന്‍ മരിച്ചത് എന്ന് രാജീവ് ത്യാഗിയുടെ മകള്‍ കുറ്റപ്പെടുത്തി.

ദേശിയ തലത്തില്‍ ഹിന്ദി ചാനലുകളിലെ കോണ്‍ഗ്രസ് മുഖമായിരുന്നു വക്താവ് രാജീവ് ത്യാഗി. ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ‘ആജ് തക്ക് ‘ എന്ന ഹിന്ദി ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു നിമിഷങ്ങള്‍ക്കുള്ളില്‍ രാജീവ് ത്യാഗി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ ചര്‍ച്ചകളിലെ നിക്ഷ്പക്ഷത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. നീചമായ ചര്‍ച്ചകളാണ് നടക്കുന്നത് എന്ന് മുന്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രി മനീഷ് തിവാരി കുറ്റപ്പെടുത്തി.

അടിച്ചമര്‍ത്തലും , വ്യക്തി അധിക്ഷേപങ്ങളുമാണ് നടക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു. സെന്‍സേഷണലിസം ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ കുറ്റപ്പെടുത്തലുകളാണ് ചര്‍ച്ചകളില്‍ നടക്കുന്നത് എന്ന് ചൂണ്ടി കാട്ടി കോണ്‍ഗ്രസ് വക്താവ് ജൈവീര്‍ ഷെര്‍ഗില്‍ കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രിയ്ക്ക് പരാതി നല്‍കി. ശശി തരൂര്‍ എം. പി കത്ത് റീട്വീറ്റ് ചെയ്തു. ചര്‍ച്ചകളുടെ സ്വഭാവം പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ചാനല്‍ ഉടമകളോട് ആവശ്യപ്പെട്ടു.

ചര്‍ച്ചയില്‍ ഉടനീളം ബിജെപി പ്രതിനിധി സാംബിത് പത്രോ വ്യക്തി അധിക്ഷേപം നടത്തിയതില്‍ മനം നൊന്താണ് അച്ഛന്‍ മരിച്ചത് എന്ന് രാജീവ് ത്യാഗിയുടെ മകള്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലെ മോശം പ്രവണതകള്‍ ചൂണ്ടികാട്ടിയുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News