പൂജപ്പുര ജയിലില്‍ കൊവിഡ് വ്യാപനം: ഇന്ന് 63 തടവുകാര്‍ക്ക് കൂടി രോഗം; ആകെ രോഗികള്‍ 164

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്നു.

ഇന്ന് നടത്തിയ പരിശോധനയില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 163 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ രോഗികളുടെ എണ്ണം 164 ആയി. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. എങ്ങനെയാണ് തടവുകാര്‍ക്ക് കൊവിഡ് ബാധിച്ചതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനയില്‍ 101 തടവുകാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇനിയും 850ഓളം തടവുകാരിലും പരിശോധന നടത്തും.

അതേസമയം, സെന്‍ട്രല്‍ ജയിലിലെ ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയില്‍ ആസ്ഥാനം അടച്ചു. മൂന്നുദിവസത്തിനകം ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here