”വരൂ, ഭാവി ഇന്ത്യയെ കുറിച്ച് സംസാരിക്കാം…”; കൈറ്റ്‌സ് വോയിസ് ഓഫ് ഇന്ത്യ നാളെ

ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷന്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ‘വോയിസ് ഓഫ് ഇന്ത്യ’ യൂത്ത് കോണ്‍ക്ലേവ് സ്വാതന്ത്ര്യ ദിനമായ നാളെ നടക്കും.

‘ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍, വികസന സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവയെക്കുറിച്ച് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള യുവസമൂഹം സംസാരിക്കും.
പങ്കെടുക്കുന്നവര്‍ അവരവരുടെ മാതൃഭാഷയിലാണ് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നത്.

യൂട്യൂബ് ലൈവ് ആയി നടക്കുന്ന പ്രോഗ്രാം സാമൂഹ്യപ്രവര്‍ത്തകയും നര്‍മ്മദാ ബച്ചാവോ ആന്തോളന്റെ സ്ഥാപകയുമായ മേധാപട്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.പി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അക്കായ് പദ്മശാലി, IIMSAM ഗുഡ് വില്‍ അംബാസിഡര്‍ ആസിഫ് അയൂബ്, എട്ട് വയസുകാരിയായ ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കുംഗുജം, ട്രാന്‍സ് വുമണ്‍ കവയത്രി വിജയരാജ മല്ലിക, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പൈലറ്റ് ആദം ഹാരി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കൈറ്റ്‌സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ രാജശ്രീ പ്രവീണ്‍, പാര്‍വതി അരുള്‍ ജോഷി, അഞ്ജന പി.വി തുടങ്ങിയവര്‍ സംസാരിക്കും.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന രാജ്യത്തിന് പ്രചോദനം നല്‍കുവാനും ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവ സമൂഹത്തിന്റെ വിവിധ ആശയങ്ങള്‍ സമൂഹത്തിന് മുന്‍പില്‍ എത്തിക്കാനുമാണ് ‘വോയിസ് ഓഫ് ഇന്ത്യ’ എന്ന പരിപാടി ലക്ഷ്യം വക്കുന്നത്. നാനാത്വത്തിന്‍ ഏകത്വം എന്ന ആശയത്തില്‍ നിന്നുകൊണ്ട് വൈവിധ്യമാണ് ഇന്ത്യ എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടി കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News