
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടിയിലെ 130ാം വകുപ്പ് പ്രകാരം വിമാനത്താവളത്തിന് പുറത്ത് കടത്തുന്ന സ്വര്‍ണം പിടിച്ചെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തിനകത്തുള്ള ചരക്ക് നീക്കത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചു.
സ്വര്‍ണ നീക്കത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്തണം എന്നത് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ജിഎസ്ടി യോഗത്തിലാണ് ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്തണം എന്ന് കേരളം ആവശ്യപ്പെട്ടുത്. അല്ലാത്ത പക്ഷം വലിയ നികുതി വെട്ടിപ്പിനും കള്ളക്കടത്തിനും ഇത് കാരണമാകുമെന്നും കേരളം യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇ വേ ബില്ലിനോട് യോജിച്ചില്ലെങ്കിലും യോഗം കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ചു.
ഗുജറാത്ത് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
രാജ്യത്ത് സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ദ്ധിച്ച് വരികയാണ്. രാജ്യത്ത് കഴിഞ്ഞ 3 വര്‍ഷം കൂടുതല്‍ സ്വര്‍ണത്തിന്റെ കള്ളക്കടത്ത് പിടിച്ചു. പിടിച്ചതില്‍ 15 ശതമാനം കേരളത്തിലെക്ക് എത്തിയതാണെന്നും ധനമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here