കൊവിഡ്; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എംജിഎം ഹെല്‍ത്ത് കെയറില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോള്‍. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് കോവിഡ് ബാധിച്ച് എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച് ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിലാണ്. ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി.

വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. നിലഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത് – മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, അഭിനയത്തിലും സംഗീതസംവിധാനത്തിലും ചലച്ചിത്ര സംവിധാനത്തിലും കഴിവ് തെളിയിച്ച അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് 74കാരനായ എസ് പി ബാലസുബ്രഹ്മണ്യം എന്ന എസ് പി ബി.

താന്‍ കോവിഡ് ബാധിതനാണെന്ന കാര്യം ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹം വ്യക്തമാക്കിയത്. കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയുമുണ്ടായിരുന്നെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ് പിബി അറിയിക്കുകയായിരുന്നു.

ഭയപ്പെടാനൊന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ഹോം ക്വാറന്റൈന്‍ ഒഴിവാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നും വീഡിയോയില്‍ എസ് പിബി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News