തിരുവനന്തപുരം: ലോക്ക് ഡൗണ്‍കാലത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഇളവുകള്‍ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് നീക്കമെന്ന പത്രവാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ കൈരളി ന്യൂസിനോട്.
200 കോടി രൂപയാണ് സബ്‌സീഡിയിനത്തിലേക്കായി കണക്കാക്കിയിരുന്നത്. നിലവില്‍ 144.6 കോടി മാത്രമാണ് ചിലവായത്. റഗുലേറ്ററി കമ്മീഷന്റേത് നിയമപരമായ നടപടി മാത്രമാണെന്നും. ഒരു രൂപ പോലും പൊതുജനങ്ങളില്‍ നിന്നും ഈടാക്കില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് വ്യക്തമാക്കി.
കൊവിഡ് കാലത്തെ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ വൈദ്യുത ബോര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു വേണ്ട തുക അധിക ചിലവായി കണക്കാക്കി ജനങ്ങളില്‍ നിന്നു പിരിക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നു എന്നാണ് കെ.എസ്.ഇ.ബി.യെ അപകീര്‍ത്തിപ്പെടുത്താനായി ഒരു പ്രമുഖ ദിനപ്പത്രം വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കി
200 കോടി രൂപയാണ് സബ്‌സീഡി നല്‍കാന്‍ കണക്കാക്കിയിരുന്നത്. ഇതില്‍ 144.6 കോടി മാത്രമാണ് ഇതുവരെ ചിലവായത്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇളവു നല്‍കാനായി 76 കോടി രൂപ ചിലവു വന്നു. ഇതില്‍ 56 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി.
കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അലവന്‍സായി തുക ലഭിക്കാനുണ്ട്. ഈ ഇനത്തില്‍ ഒരു രൂപ പോലും ഈ ഇനത്തില്‍ പൊതു ജനങ്ങളില്‍ നിന്നും ഈടാക്കില്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള കൈരളി ന്യൂസിനോട് വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.