
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ആന്‍റിജന്‍ പരിശോധനയാണ് നടത്തിയത്. മുഖ്യമന്ത്രി നിരീക്ഷണത്തില്‍ തുടരും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്.
കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഏഴു മന്ത്രിമാരും നിയമസഭാ സ്‌പീക്കറുമാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. മലപ്പുറം കലക്‌ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എല്ലാവരും നിരീക്ഷണത്തില്‍ പോയത്. ചീഫ് സെക്രട്ടറി, ഡിജിപി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്ന ജനപ്രതിനിധികളും നീരീക്ഷണത്തിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here