198 പുതിയ കേസുകള്‍; മലപ്പുറം ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1635 ആയി

198 പേര്‍ക്കൂകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1635 ആയി. ജില്ലാകലക്ടര്‍, പോലിസ് മേധാവി എന്നിവരുള്‍പ്പെടെ 179 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. നിലവിലെ പ്രതിസന്ധികള്‍ ഭരണനിര്‍വഹണത്തെയോ കോവിഡ് പ്രതിരോധത്തെയോ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍.

4409 പേര്‍ക്ക് മലപ്പുറത്ത് ഇതുവരെ രോഗം ബാധിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 198 പേരുള്‍പ്പെടെ ചികിത്സയിലുള്ളവരുടെ എണ്ണം 1635 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസത്തെ കണക്കുകളില്‍ 179 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, പോലിസ് മേധാവി യു അബ്ദുള്‍ കരീം തുടങ്ങിയവരുള്‍പ്പെടെ 18 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

ഇതില്‍ ആറുപേരും ആരോഗ്യ പ്രവര്‍ത്തകരാണ്. 33763 പേര്‍ക്കൂടി കോവിഡ് നിരീക്ഷണത്തിലുണ്ട്. ജില്ലാകലക്ടറര്‍ക്കുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കലക്ടറേറ്റ്് അടച്ചു. ജില്ലയിലെ ജനപ്രതിനിധികളുള്‍പ്പടെ ഇവരുമായി അടുത്തിടപഴകിയവരെല്ലാം കോവിഡ് നിരീക്ഷണത്തില്‍പോയി. പെരിന്തല്‍മണ്ണ എ സി പി, അസിസ്റ്റന്റ് കലക്ടര്‍, ഇവരുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ എ ഡി എം, ഡി എം ഒ, സബ്കലക്ടര്‍മാര്‍ തുടങ്ങിയവരെല്ലാം ക്വാറന്റയിനില്‍പ്പോയി. ജില്ലയിലെ കോവിഡ് പ്രധിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്നവരാണ് വിട്ടിനില്‍ക്കേണ്ടി വരുന്നത്. എന്നാല്‍ നിലവില്‍ യോഗങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍വഴിയായതിനാല്‍ കാര്യങ്ങള്‍ അതുപോലെ തുടരുമെന്നും പ്രതിസന്ധിയുണ്ടാവില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News