പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും

മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ 56 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ധനുഷ്ക എന്ന രണ്ട് വയസ്സുള്ള പെൺകുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്‌.

പെട്ടിമുടി പുഴയുടെ ഉൾഭാഗത്ത് നാൽപ്പാലം മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സും അടങ്ങുന്ന നൂറോളം സംഘങ്ങളാണ് പ്രതികൂല കാലാവസ്ഥയെയും മറികടന്ന് പുഴയുടെ ഉൾഭാഗത്ത് തെരച്ചിൽ നടത്തുന്നത്. ഇനി 14 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News