കൊവിഡിന്‍റെ മറവില്‍ വിജയമോഹിനി മില്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര നീക്കം; ദുരിതത്തിലായത് 200ല്‍പരം തൊ‍ഴിലാളികള്‍

കൊവിഡിന്‍റെ മറവില്‍ തിരുവനന്തപുരത്തുള്ള വിജയമോഹിനി മില്‍ അടച്ചുപൂട്ടാന്‍ നീക്കം. ദേശീയ തലത്തില്‍ ഏ‍ഴാം സ്ഥാനമുള്ള മില്ലാണ് കേന്ദ്രം അടച്ചു പൂട്ടാന്‍ പദ്ധതിയിടുന്നത്. ഇതോടെ ഇവിടെ ജോലി ചെയ്യുന്ന 200ല്‍പരം തൊ‍ഴിലാളികളാണ് ദുരിതത്തിലായത്.

കൊവിട് കാലത്തും സമരം ചെയ്യേണ്ട ഗതികേടിലാണ് വിജയമോഹിനി മില്ലിലെ തൊ‍ഴിലാളികള്‍. കൊവിഡിനേ പോലെതന്നെ ഇവര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് എന്നന്നേക്കുമായി അടച്ചു പൂട്ടാനൊരുങ്ങുന്ന വിജയമോഹിനി മില്‍. നിരവധി തൊ‍ഴിലാളികള്‍ക്ക് ആശ്രയമായ മില്ലിലെ ഉല്‍പാദനം ലോക്ക് ഡൗണിനു മുന്‍പുതന്നെ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ലേക്ക് ഡൗണ്‍ അവസരമായി കണ്ടാണ് കമ്പനി പൂട്ടിയത്.

ഇന്ത്യയില്‍ ഒട്ടാകെയുള്ള 23 മില്ലുകളില്‍ കേരളം ഉള്‍പ്പെടെയു‍ള്ള 14 മില്ലുകള്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സതേണ്‍ റീജിയണിന്‍റെ ഭാഗമാണ്. എല്ലാ മില്ലുകളും അടച്ച നിലയിലാണ്. സംയുക്ത സമര സമിതിയാണ് സമരവുമായി രംഗത്ത് വന്നത്. കേന്ദ്ര പൊതു മേഖലാ സ്ഥാപനത്തിന്‍റെ തൊ‍ഴിലാളി വിരുദ്ധ നിലപാടിനെതിരെ ബി.എം.എസും സമര രംഗത്തുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News