സ്വർണമേഖലയിൽ സംസ്ഥാനം ശക്തമായ നടപടികളിലേക്ക്; കള്ളക്കടത്ത് സ്വർണം കണ്ടുകെട്ടും: മന്ത്രി തോമസ്‌ ഐസക്

സംസ്ഥാനത്ത്‌ കള്ളക്കടത്ത്‌ സ്വർണം കണ്ടെത്തിയാൽ കണ്ടുകെട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്വർണമേഖലയിൽ ശക്തമായ നടപടികളിലേക്ക് സംസ്ഥാന നികുതിവകുപ്പ് കടക്കുകയാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. നികുതി വെട്ടിച്ച് കൊണ്ടുപോകുന്ന സ്വർണം ജിഎസ്ടി നിയമ പ്രകാരമാണ്‌ കണ്ടുകെട്ടുക.

ഗുജറാത്ത് ഹൈക്കോടതി വിധിയനുസരിച്ചുള്ള നടപടി സംസ്ഥാന നികുതിവകുപ്പ് നടപ്പാക്കും. അഡ്വക്കറ്റ് ജനറലിന്റെ അനുകൂല നിയമോപദേശവും സർക്കാരിനുണ്ട്. ആവശ്യമായ നിർദേശങ്ങൾ നികുതി ഇന്റലിജൻസ് സ്ക്വാഡുകൾക്ക് നൽകി. കച്ചവട ആവശ്യത്തിനുള്ള സ്വർണത്തിനൊപ്പം നിയമപ്രകാരമുള്ള രേഖകളും കൈവശക്കാർ ഉറപ്പാക്കണം.

നികുതി വെട്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ സ്വർണം കൈമാറ്റം ചെയ്യുക, കണക്കിൽപ്പെടാതെ സ്വർണം കണ്ടെത്തുക, നികുതി അടയ്‌ക്കാൻ ബാധ്യതയുള്ളയാൾ നികുതി രജിസ്‌ട്രേഷൻ ഇല്ലാതെ സ്വർണം വിതരണം ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ മുതൽ പിടിച്ചെടുക്കാൻ നികുതി ഉദ്യോഗസ്ഥർക്ക്‌ അധികാരമുണ്ടാകും. നികുതി രജിസ്‌ട്രേഷൻ ഇല്ലാത്തവർ ഇ-വേ ബിൽ കരുതണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News