പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ ഇന്ദിരാ ജെയ്‌സിംഗ്

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ മുതിർന്ന സുപ്രിംകോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ ആദ്യ വനിതയുമായ ഇന്ദിരാ ജെയ്‌സിംഗ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള മോശം വാർത്തയാണ് സുപ്രിംകോടതി വിധിയെന്ന് ഇന്ദിരാ ജെയ്‌സിംഗ് പറഞ്ഞു. ഹഫ്പോസ്റ്റ് ഇന്ത്യയോടായിരുന്നു പ്രതികരിക്കുകയായിരുന്നു ഇന്ദിര.

‘ഫെമിനിസ്റ്റുകളായിരിക്കുമ്പോൾ വ്യക്തിപരം എന്നത് രാഷ്ട്രീയമാണെന്ന് നമ്മൾക്കറിയാം. എന്നാൽ നിയമത്തിൽ ഒരു ജഡ്ജിയുടെ വ്യക്തിത്വം വ്യക്തിപരവും ഭരണഘടനാപരവുമായി തമ്മിൽ വിഭജിക്കപ്പെടണം. ഇത് നീതിയുടെ സ്ഥാപനപരമായ ആവശ്യകതയാണ്. പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി എടുത്ത നടപടി ഈ രീതിയെ നശിപ്പിച്ചു’ എന്നും ഇന്ദിരാ ജെയ്‌സിംഗ് അഭിപ്രായപ്പെട്ടു.

മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ എന്നിവരെ വിമർശിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരാണെന്ന് ഇന്നലെയാണ് സുപ്രിംകോടതി വിധിച്ചത്. സോഷ്യല്‍മീഡിയയിലൂടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും മുൻ ചീഫ് ജസ്റ്റിസുമരെയും വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംഭവത്തിൽ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News