രാജ്യത്ത്‌ രണ്ടാഴ്‌ചയ്‌ക്കിടെ 8 ലക്ഷം രോ​ഗികള്‍ പുതിയ രോഗികൾ; കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 65,002 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ആകെ രോഗ ബാധിതർ 25, 26, 192 ആയി.

996 പേരാണ് 24മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 49,036 ആയി.

25,26,193 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 6,68,220 ആണ്. 18,08,937 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു. എട്ടു ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികളുണ്ടായത്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12,608 പേര്‍ക്കാണ്. കർണാടകയിൽ ഇന്നലെ 7,908 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5890 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതർ.

ആഗസ്‌ത്‌ ഒന്നു‌മുതൽ ലോകത്ത്‌ ദിവസേന ഏറ്റവും കൂടുതൽ രോ​ഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അതിവേ​ഗ രോ​ഗവ്യാപനം നടക്കുന്നതും ഇന്ത്യയിലാണ്‌. രണ്ടാഴ്‌ചയ്‌ക്കിടെ എട്ടുലക്ഷത്തിലേറെ പുതിയ രോ​ഗികളും, ഇരുപതിനായിരത്തോളം മരണവും ഉണ്ടായി.

രോ​ഗികളുടെ എണ്ണം 10 ലക്ഷത്തിൽനിന്ന്‌ 15 ലക്ഷമെത്തിയത് 11 ദിവസം കൊണ്ടാണ്. അടുത്ത 11–ാം ദിവസം 20 ലക്ഷം പിന്നിട്ടു. അടുത്ത ഒരാ‍ഴ്ച്ചയില്‍ 25 ലക്ഷവും പിന്നിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News