വികലമായ ഇന്ത്യന്‍ ഭൂപടം ഉപയോഗിച്ച് ഷാനിമോള്‍ ഉസ്മാന്‍റെ സ്വാതന്ത്ര്യ ദിനാശംസ; ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചു

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങൾ ഒഴിവാക്കിയ ഭൂപടവുമായി അരൂർ എം എൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വെരിഫൈഡ് പേർസണൽ പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത സ്വാതന്ത്ര്യ ദിനാശംസാ പോസ്റ്റിലാണ് കശ്മീരിന്‍റെ പൂര്‍ണ ഭാഗങ്ങള്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം ഉപയോഗിച്ചത്.

പാക്കിസ്ഥാനില്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ഭൂപടമാണല്ലോ ആശംസയില്‍, കശ്മീരിന്‍റെ ഭാഗങ്ങള്‍ പാക്കിസ്ഥാന് കൊടുത്തോ തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് താ‍ഴെ വന്നത്. നാലുമണിക്കൂര്‍ വരെ പോസ്റ്റ് പ്രൊഫൈലില്‍ തന്നെ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് പോസ്റ്റ് പിന്‍വലിച്ചത്.

ഉത്തരവാദിത്വപ്പെട്ട് ജനപ്രതിനിധിയില്‍ നിന്ന് തന്നെ ഇത്തരം പോസ്റ്റ് വന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയെ അപമാനിക്കുന്ന ഈ ഭൂപടം പിൻവലിച്ചു ഷാനിമോൾ മാപ്പ് പറയണം എന്നാണ് പൊതുവെ അഭിപ്രായം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News