കൊവിഡ് ചികിത്സയില്‍ ക‍ഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ സംഗീത ലോകം

കൊവിഡ് ബാധിച്ച ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു സംഗീത ലോകം. എസ്. പി ഗുരുതരാവസ്ഥയിലാണ് എന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് ഇറക്കിയിരുന്നു.

ഇളയരാജ, കെ. എസ്. ചിത്ര എന്നിവരടക്കം പ്രമുഖർ സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ്. പി യ്ക്കായി എത്തി.

എന്നാൽ എസ്. പി ബാലസുബ്രഹ്മണ്യം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ബന്ധുക്കൾ അറിയിച്ചു.

ചെന്നൈ ആശുപത്രിയിൽ കഴിയുന്ന ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയ എസ്. പിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായത് സംഗീത ലോകത്തെ വേദനയിലാഴ്ത്തിയിരുന്നു.


നിലവിൽ ഐ സി യു വിലാണ് എങ്കിലും ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായി ആശുപത്രിയിൽ ഒപ്പമുള്ള മകൻ എസ് പി ചരൺ അറിയിച്ചു.


കെ എസ് ചിത്ര, ഇളയരാജ തുടങ്ങിയവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ്. പി യ്ക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here