വയനാട്ടിലെ നരഭോജി കടുവ ചത്തനിലയില്‍

പുല്‍പ്പള്ളി: പുല്‍പ്പള്ളി ചെതലയം വനത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. 12 വയസ് മതിക്കുന്ന ആണ്‍ കടുവയുടെ ജഡമാണ് വെളുകൊല്ലി വനത്തില്‍ കണ്ടത്.

കതുവാകുന്ന്, പള്ളിച്ചിറ പ്രദേശങ്ങളില്‍ ഭീതിവിതച്ച നരഭോജി കടുവയാണിതെന്ന് ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാര്‍ പറഞ്ഞു. പ്രായാധിക്യമാണ് മരണകാരണമെന്നാണ് നിഗമനം.

രണ്ടുമാസം മുമ്പ് ബസവന്‍കൊല്ലി കതുവാകുന്നില്‍ ആദിവാസി യുവാവ് ശിവകുമാറിനെ കൊലപ്പെടുത്തിയ കടുവയാണിതെന്നും വനപാലകര്‍ പറഞ്ഞു.

ഒരാഴ്ച മുമ്പ് പുല്‍പ്പള്ളി പള്ളിച്ചിറയില്‍ വനപാലകരെ ആക്രമിച്ചിരുന്നു. പശുക്കളെ പിടിച്ച കടുവയെ നിരീക്ഷിക്കുന്നതിനിടയിലായിരുന്നു ആക്രമണം. റെയ്ഞ്ചര്‍ ശശികുമാറിന് പരിക്കേല്‍ക്കുകയും ചെയ്തു.

ശിവകുമാറിനെ പിടിച്ചപ്പോഴും വനപാലകരെ ആക്രമിച്ചപ്പോഴും കടുവക്കായി പ്രദേശങ്ങളില്‍ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പള്ളിച്ചിറയില്‍നിന്നും മൂന്ന് കിലോമീറ്ററോളം അകലെയാണ് ചത്ത നിലയില്‍ കണ്ടത്.

വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ജഡം സംസ്‌കരിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ ബിഷ്ണോയി സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News