സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് എം.ശിവശങ്കറിന് ഇഡി ഓഫീസില്‍ ഹാജരായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിലാണ് ശിവശങ്കര്‍ ഹാജരായത്. രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

കേസിലെ പ്രതിയായ സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോ എന്ന് അറിയുന്നതിനാണ് ചോദ്യംചെയ്യല്‍. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News