കര്‍ണാടകത്തിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ്

സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു.

റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും. കോഴിക്കോട് വഴിയും പാലക്കാട് വഴിയും സര്‍വ്വീസ് ഉണ്ടാകും.

ഈ സര്‍വ്വീസുകള്‍ക്ക് 10 ശതമാനം അധിക നിരക്ക് ഉള്‍പ്പെടെ END to END യാത്രാനിരക്കിലുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ആഗസ്റ്റ് 15 മുതല്‍ ലഭ്യമാകുന്നതാണ്.

എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയില്‍ ഹാജരാക്കിയാല്‍ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ.

യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

ആവശ്യമായ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഏതെങ്കിലും സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുകയോ ഈ സര്‍വ്വീസുകള്‍ക്ക് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ യാത്രാനുമതി നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News