പൂജപ്പുര ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 218 ആയി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
50 തടവുകാര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും ഒരു ഡോക്ടര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ഇതോടെ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി.

അതേസമയം, പെരിന്തല്‍മണ്ണ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റിലെ ഒരു ജീവനക്കാരനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്‌ലറ്റിലെ കൊവിഡ് ബാധിതരുടെ എണ്ണം 14 ആയി.

നേരത്തെ, ഇവിടുത്തെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങളില്‍നിന്നായി അഞ്ചു ജീവനക്കാരെ ജോലിക്രമീകരണത്തില്‍ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നിലമ്പൂരില്‍നിന്നെത്തിയ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News