കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോട്ടോ; ഈ 46 പേര്‍ക്കെതിരെ കേസ്

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ പേരിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ഗ്രൂപ്പ് ഫോട്ടോയെടുത്തത്. വ്യാഴാഴ്ച കാളികാവിലായിരുന്ന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഫോട്ടോഷൂട്ട് നടന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ഫോട്ടോ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here