രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എം എസ് ധോണി വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

സംഭവ ബഹുലമായ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. എ്ന്നാൽ അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകും.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരവുമായി.

2004 ഡിസംബർ 23ന് ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യ കളിയിൽ റണ്ണെടുക്കുംമുമ്പേ റണ്ണൗട്ടായി മടങ്ങി. 2007ലെ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ധോണിയായിരുന്നു അമരത്ത്.

ഇതോടെ ഈ റാഞ്ചിക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി വളർന്നു. 2011ലെ ഏകദിന ലോകകപ്പും ധോണിക്കു കീഴിൽ ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം ഈ മുൻ ക്യാപ്റ്റൻ കളത്തിലില്ല.

രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 48 ഏകദിനങ്ങളിൽനിന്ന് 50.58 റൺ ശരാശരിയിൽ 10,723 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 72 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു.

പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്‌കോർ. മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്. ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News