ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിച്ചു

എംഎസ് ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്ന. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് റെയ്നയും ആരാധകരെ അറിയിച്ചത്.

‘ധോണിക്കൊപ്പം ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. അഭിമാനത്തോടെ ധോണിക്കൊപ്പം മടങ്ങുന്നു. ഇന്ത്യയ്ക്ക് നന്ദി’. സുരേഷ് റെയ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം എംഎസ് ധോണിയും നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News