കേരള നിയമസഭയുടെ സഭ ടിവി നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വ്യത്യസ്മായ നാല് പരിപാടികളാണ് ദൃശ്യ മാധ്യമങ്ങളിലൂടെ ആദ്യ ഘട്ടത്തില്‍ സംപ്രേഷണം ചെയ്യുക. ഒടിപി പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ ടിവി വികസിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സഭയുടെ നാനാവശങ്ങളെ പറ്റിയറിയാന്‍ സഹായിക്കുന്നതാണ് സഭാ ടിവി.
ജനാധിപത്യ സംവിധാനത്തില്‍ ഉടലെടുക്കുന്ന ഓരോ നിയമത്തിനും ഒരു കഥ പറയാനുണ്ടാകും. ഒരോ നിയമവും നിയമസഭയിലെ വിവിധ തരത്തിലുള്ള സംവാദങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ടാകും. ഈ നിയമനിര്‍മാണ രീതി ജനങ്ങളിലേക്കെത്തുകയാണ് സഭാ ടിവിയിലൂടെ.
ജനങ്ങളിലേക്ക് നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്ന നാല് പരിപാടികളാണ് ആദ്യഘട്ടത്തില്‍ സഭാ ടിവി അവതരിപ്പിക്കുന്നത്. സഭയിലേ സമൂഹ ഇടപെടലുകള്‍ വ്യക്തമാക്കുന്ന സഭയും സമൂഹവും. നിയമ രൂപീകരണ വേളയിലെ ഒരോ ജനപ്രതിനിധികളുടേയും അനുഭവങ്ങള്‍ പറയുന്ന കേരള ഡയലോഗ്.
രാഷ്ട്രീയ രംഗത്തേയും സാമൂഹിക രംഗത്തേയും പ്രമുഖരുമായി നിയമസഭ നടത്തുന്ന സംവാദങ്ങള്‍ അവതരിപ്പിക്കുന്ന സെന്‍ട്രല്‍ ഹാള്‍. നിയമസഭാ മണ്ഡലങ്ങളിലെ വികസനങ്ങള്‍ ജനപ്രതിനിധികള്‍ നേരിട്ടവതരിപ്പിക്കുന്ന നാട്ടുവഴി എന്നിവയാണ് ആദ്യഘട്ടപരിപാടികള്‍.
ഭാവിയില്‍ ഒടിപി പ്ലാറ്റ് ഫോമിലുടെ സഭാടിവി ജനങ്ങളിലേക്കെത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നിയമസഭയ്ക്കുള്ളിലെ കാര്യങ്ങള്‍ സന്ദര്‍ശക ഗാലറിയിലിരുന്നെന്ന പോലെ അറിയുന്നതിന് സഭാ.ടിവി സഹായകമാക്കാനാണ് ശ്രമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here