മഹാരാഷ്ട്ര കൊവിഡ് തലസ്ഥാനമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്; സംസ്ഥാനത്ത് മരണം ഇരുപത്തിനായിരത്തിലേക്ക്

മഹാരാഷ്ട്രയിലെ കോവിഡ് -19 കേസുകളുടെയും മരണത്തിൻറെയും വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തെ രാജ്യത്തിന്റെ “കോവിഡ് തലസ്ഥാനം” എന്ന് വിശേഷിപ്പിച്ചത്. കൊറോണ വൈറസിന്റെ വ്യാപനവും മരണനിരക്കും നിയന്ത്രിക്കുവാനുള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്നും ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

തങ്ങൾ ആരോപണങ്ങളൊന്നും ഉന്നയിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുന്നതിനേക്കാൾ കോവിഡ് വ്യാപനം തടയുവാനാണ് കൂടുതൽ താൽപ്പര്യമെന്നും ബിജെപിയുടെ മുതിർന്ന നേതാവ് പറഞ്ഞു. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശവും ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നോട്ട് വച്ചു .

മഹാരാഷ്ട്രയിൽ ശനിയാഴ്ച 12,614 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് രോഗബാധിതരുടെ എണ്ണം 5,84,754 ആയി ഉയർന്നു. ശനിയാഴ്ച 322 പേർ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 19,749 ആയി ഉയർന്നു. 6,844 രോഗികളെ ശനിയാഴ്ച ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,08,286 ആയി രേഖപ്പെടുത്തി. നിലവിൽ 1,56,409 പേരാണ് ചികത്സയിലുള്ളത്. മുംബൈയിൽ 1254 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ മരണ സംഖ്യ 7000 കടന്നു.

ഓരോ ദിവസം കഴിയുന്തോറും ധാരവിയുടെ കൊറോണ വൈറസ് വ്യാപനം അതിവേഗം കുറയുന്നതായാണ് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച മേഖലയിൽ അഞ്ച് പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ രോഗബാധിതരുടെ എണ്ണം 2,663 രേഖപ്പെടുത്തുമ്പോൾ നിലവിൽ ചികത്സയിലുള്ളത് 84 പേരാണ്. ഇത് വരെ ധാരാവിയിൽ 2,320 പേർ സുഖം പ്രാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News