‘ഓർമവസന്തവുമായി’; 1985ലെ റിപ്പബ്ലിക്ക് ദിനത്തിൽ രജ്പഥ് മാർച്ചിൽ പങ്കെടുത്ത എന്‍സിസി കേഡറ്റുകൾ വീണ്ടും ഒത്തുചേർന്നു

സ്വതന്ത്രദിനത്തിൽ 1985ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി രജ്പഥ് മാർച്ചിൽ പങ്കെടുത്ത നൂറോളം വരുന്ന എന്‍സിസി കേഡറ്റുകൾ ഒത്തുചേർന്നു. ഒാൺലൈനായിട്ടായിരുന്നു ‘ഓർമവസന്തവുമായി’ എന്ന കൂടിചേരൽ നടന്നത്.

ഇപ്പോൾ അൻപതും അമ്പത്തഞ്ച് വയസുമായവർ ആണേങ്കിലും ആ കേഡറ്റുകൾക്ക് എല്ലാം ക‍ഴിഞ്ഞ ദിവസത്തെ പോലെയായിരുന്നു ഒാർമ്മയിൽ…

1985ൽ റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുത്ത എന്‍സിസി കേഡറ്റുകൾ, 1985- റിപ്പബ്ലിക്ക് ദിനത്തിലെ ഡൽഹി രജ്പഥ് മാർച്ചിൽ പങ്കെടുത്ത നൂറോളം വരുന്ന എന്‍സിസി കേഡറ്റുകൾ എന്നിവരാണ് ഓർമവസന്തത്തിന്‍റെ ഭാഗമായത്. ലോകത്തിന്‍റെ വിവിധ കോണുകളിൽ ഇരുന്നായിരുന്നു ഇൗ ഒത്തുചേരൽ.

അവരുടെ ക്യാമ്പുകൾ, ഡൽഹി യാത്രകൾ എല്ലാം ചേർത്ത് കൂട്ടത്തിലെ അരുൺ ജി മംഗലത്തെഴുതിയ ഓർമ്മവസന്തമെന്ന കവിത എല്ലാവരും ചേർന്ന് ഒരു സംഗീത ആൽബമാക്കിയും മാറ്റിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനനന്തപുരത്തെ NCC ഡയറക്ട്രേറ്റിൽ നടന്ന വീഡിയോ ലോഞ്ച് K&L NCC അഡീഷണൽ ഡയറക്ടൽ ജനറൽ മേജർ മന്ദീപ് സിംഗ് ഗിൽ നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News