രാജ്യത്തെ കൊവിഡ് രോഗികൾ 26 ലക്ഷത്തിലേക്ക്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒന്നാമത് ഇന്ത്യയാണ്. അറുപതിനായിരത്തിന് മുകളിലാണ് ഇപ്പോള്‍ ഇന്ത്യയിലെ പ്രതിദിന കണക്കുകള്‍.

സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേര് രോഗ ബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്.

അതേസമയം ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി 15 ലക്ഷം കഴിഞ്ഞു. അമേരിക്കയില്‍ പ്രതിദിനം അരലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായാണ് കണക്കുകള്‍. ബ്രസീലില്‍ ഇത് 35000ത്തിനും 40000ത്തിനും ഇടയിലാണ്.

ഇന്ത്യയില്‍ ആകെ രോഗികളുടെ കാല്‍കോടിയും കഴിഞ്ഞ് കുതിക്കുകയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ മാത്രം അഞ്ച് ലക്ഷം പുതിയ രോഗികളാണ് ഇന്ത്യയിലുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News