രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 63489 പുതിയ രോഗികള്‍

ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഓഗസ്റ്റ് മാസം ഇത് വരെ 9 ലക്ഷം പേരിൽ രോഗം പടർന്നു. ആകെ രോഗബാധിതരുടെ എണ്ണം 25, 89, 682 ആയി. 63489 പേർക്ക് ഇന്നലെ മാത്രം രോഗം ബാധിച്ചു. മരണമടഞ്ഞവരുടെ എണ്ണം അരലക്ഷത്തിന് അടുത്ത് എത്തി.

അതേ സമയം കോവിഡിനെ തുടർന്ന് 6 മാസമായി അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ മാതാ വൈഷ്ണവി ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര പുനരാരംഭിച്ചു.

ഓഗസ്റ്റ് മാസം ആരംഭിക്കുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1695988 ആയിരുന്നു. പതിനഞ്ചു ദിവസം പിന്നിട്ടു കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു ഇറക്കിയ ഏറ്റവും പുതിയ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം 25, 89682 ആയി ഉയർന്നു. 15 ദിവസത്തിനുള്ളിൽ 9 ലക്ഷം രോഗികൾ.

49980 പേർ ഇത് വരെ മരിക്കുകയും ചെയ്തു. 944 പേർ ഇന്നലെ മാത്രം മരിച്ചു. 63489 പേർക്കാണ് ഒറ്റ ദിവസത്തിനുള്ളിൽ രോഗം ബാധിച്ചത്.

മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം 12614 ആയി. ആന്ധ്രാ പ്രദേശിൽ ശനിയാഴ്ച 8732 പേരിലും രോഗം സ്ഥിരീകരിച്ചു. യു. പി, ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിന് അടുത്താണ്.

അതേ സമയം കോവിഡിനെ തുടർന്ന് 6 മാസമായി അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ മാതാ വൈഷ്ണവി ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര പുനരാരംഭിച്ചു. ദിനം പ്രതി രണ്ടായിരം പേർക്ക് മാത്രമാണ് യാത്ര നടത്താൻ അനുമതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News