മലയാളിയുടെ പ്രിയഗാനമായ ‘കണ്ണാംത്തുമ്പി പോരാമോ’ എന്ന ഗാനം വീണ്ടും പ്രേക്ഷകരിലേക്ക്

മുപ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളിയുടെ പ്രിയഗാനമായ ‘കണ്ണാംത്തുമ്പി പോരാമോ’ എന്ന ഗാനം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു.

1988 ല് പുറത്തിറങ്ങിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലെ ഈ ഗാനം വീണ്ടും കവർ അപ്പ് ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്.

ചിങ്ങം ഒന്നായ ആഗസ്ത് പതിനേഴ് രാവിലെ മലയാളത്തിന്റെ പ്രിയതാരം പത്മശ്രീ ഭരത് മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യും.

ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാങ്കേതിക മികവ് ഉപയോഗിച്ച് പൂർണമായും ദുബായിൽ വെച്ചാണ് ഈ മ്യൂസിക്ക് ആൽബം ഒരുക്കിയിരിക്കുന്നത്. പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേബി ഫ്രേയ, ബേബി ആയ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ഹരിത ഹരീഷിന്റെ ശബ്ദത്തിലൂടെയാണ് ഗൃഹാതുരത്വമുണർത്തുന്ന മലയാളിയുടെ പ്രിയഗാനം വീണ്ടും പ്രേക്ഷാകരിലേക്ക് എത്തുന്നത്. ഷിഹാബ് ഒമല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്ന ആൽബത്തിന്റെ എഡിറ്റിങ് സച്ചിനാണ് ചെയ്യുന്നത്. സത്യം ഓഡിയോസ് ആണ് ‘കണ്ണാംതുമ്പി’ വിപണിയിൽ എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here